'എലി വിഷം' പഴങ്ങള്‍ കേടാകാതിരിക്കാൻ ബെസ്റ്റ് ഐഡിയ ; രണ്ട് കച്ചവടക്കാര്‍ പിടിയില്‍
പഴങ്ങള്‍ നശിച്ചുപോയെന്ന് പറഞ്ഞാണ് അയാള്‍ വിഷം പുരട്ടുന്നത്. ഇത് കണ്ടുനിന്ന മറ്റൊരാള്‍ കച്ചവടക്കാരനെ തടയാൻ ശ്രമിക്കുന്നുണ്ട്
മുംബൈ: എലി വിഷം കൊണ്ട് ഇതും ചെയ്യാം എന്നു പഠിപ്പിച്ചിരിക്കുകയാണ് രണ്ട് കച്ചവടക്കാർ.വില്‍പ്പനയ്ക്കുവച്ചിരുന്ന പഴവർഗങ്ങളില്‍ എലിവിഷം പുരട്ടിയ കച്ചവടക്കാർ പിടിയില്‍. മുംബയിലെ മാലഡ് പ്രദേശത്തെ ഒരു ലോക്കല്‍ മാർക്കറ്റിലായിരുന്നു സംഭവം.
മനോജ് കുമാർ കേസർവാനി, ബിപിൻ കേസർവാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മാലഡ് പ്രദേശവാസിയായ കുനാല്‍ സലുങ്കെ നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. പ്രതികളുടെ കടകളും പൂട്ടിപ്പിച്ചു.പുറത്തുവന്ന വീഡിയോയില്‍ കച്ചവടക്കാരൻ തന്റെ കൈയിലിരുന്ന എലിവിഷം പഴത്തില്‍ പുരട്ടുന്നത് കാണാം.
tRootC1469263">പഴങ്ങള്‍ നശിച്ചുപോയെന്ന് പറഞ്ഞാണ് അയാള്‍ വിഷം പുരട്ടുന്നത്. ഇത് കണ്ടുനിന്ന മറ്റൊരാള്‍ കച്ചവടക്കാരനെ തടയാൻ ശ്രമിക്കുന്നുണ്ട്. ഈ പഴങ്ങള്‍ കുട്ടികള്‍ കഴിക്കുന്നതല്ലേയെന്നും അല്ലേയെന്നും എന്താണ് ചെയ്യുന്നതെന്നും അയാള്‍ കച്ചവടക്കാരനോട് ചോദിക്കുന്നുണ്ട്.
.jpg)


