കളിക്കുന്നതിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് തകര്‍ന്നു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്
Updated: Jul 21, 2026, 14:20 IST
അപകടത്തില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതുകയാണ്.
ഡൽഹി: ഗുഡ്ഗാവിലെ സെക്ടർ 84-ലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് തകർന്നു വീണ് കുട്ടിക്ക് ഗുരുതര പരിക്ക്.അപകടത്തില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതുകയാണ്.
കഴിഞ്ഞ നവംബറിലും ഈ വർഷം ഏപ്രിലിലുമായി സമാനമായ രീതിയില്‍ മറ്റ് മൂന്ന് അപകടങ്ങള്‍ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രിലില്‍ പൂനെയിലെ ടോളാനി മറൈൻ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു ഇത്തരമൊരു ദുരന്തം നടന്നത്.
ബാസ്‌ക്കറ്റ്‌ബോള്‍ ഹൂപ്പില്‍ പിടിച്ച് പുള്‍-അപ്പുകള്‍ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭാരമേറിയ ഫ്രെയിം തകർന്നു വീണ് ഉത്തർപ്രദേശ് ബസ്തി സ്വദേശിയായ വിശാല്‍ വർമ്മ (20) എന്ന വിദ്യാർത്ഥിയാണ് അന്ന് മരണപ്പെട്ടത്.
.jpg)

