26 വിരലുകളുമായി കുഞ്ഞ് ജനിച്ചു; ദേവിയുടെ അവതാരമെന്ന് കുടുംബം
രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുള്ള ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ദേവിയുടെ അവതാരമെന്നാണ് കുടുംബം കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ അവളുടെ കുടുംബം ഒരു ദേവതയായ ധോലഗര്‍ ദേവിയുടെ അവതാരമായി കണക്കാക്കുന്നു. എന്നിരുന്നാലും, ഡോക്ടര്‍മാര്‍ ഇതിനെ ഒരു ജനിതക അപാകത എന്നാണ് പറയുന്നത്. 26 വിരലുകളുണ്ടാകുന്നത് സാധാരണമാണെങ്കിലും ഈ അവസ്ഥ വളരെ അപൂര്‍വമാണ്.
25 വയസ്സുള്ള സര്‍ജു ദേവിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 8 ആം മാസത്തില്‍ ആണ് കുഞ്ഞ് ജനിച്ചത്. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുമുള്ള ദോഷമൊന്നുമില്ലെന്നും എന്നാല്‍ ഇത് ജനിതക വൈകല്യമാണെന്നും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ഡോ.ബി.എസ്.സോണി പറഞ്ഞു.
അതേസമയം, കുഞ്ഞിന്റെ ജനനത്തില്‍ കുടുംബം ആഹ്ലാദത്തിലാണെന്നും അവളെ ധോലഗര്‍ ദേവിയുടെ അവതാരമായി കണക്കാക്കുകയാണെന്നും അമ്മയുടെ സഹോദരന്‍ പറഞ്ഞു. കുഞ്ഞിന്റെ പിതാവ് ഗോപാല്‍ ഭട്ടാചാര്യ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുകയാണ്.