എസ്‌ഐആറിനെ എതിര്‍ക്കുന്നുവെന്ന് പറയുകയും, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന സമീപനം ഇരട്ടത്താപ്പ് ; വിജയ്‌ക്കെതിരെ ഇന്ത്യ സഖ്യ പാര്‍ട്ടികള്‍

MLAs will now have government vehicles; Tamil Nadu Chief Minister Vijay makes big announcements

വിഷയത്തില്‍ വിജയ് പരസ്യ പ്രസ്താവനകള്‍ക്ക് മടിക്കുന്നതും ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നുണ്ട്.

എസ്‌ഐആറിനെതിരായ ടിവികെ നിലപാടുകളില്‍ വൈരുധ്യം എന്ന വിമര്‍ശനം ശക്തമാകുന്നു. എസ്‌ഐആറിനെ എതിര്‍ക്കുന്നുവെന്ന് പറയുകയും, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നു. വിഷയത്തില്‍ വിജയ് പരസ്യ പ്രസ്താവനകള്‍ക്ക് മടിക്കുന്നതും ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ തോളില്‍ കയ്യിടുകയും, നരേന്ദ്ര മോദിയെ പിണക്കാതെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന ട്രപ്പീസ് കളിയാണ് ടിവികെ അധ്യക്ഷന്‍ സി. ജോസഫ് വിജയ് നടത്തുന്നതെന്നാണ് വിമര്‍ശനം.

കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിനൊടുവില്‍ തമിഴ്‌നാട്ടിലെ ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുത്ത ടിവികെ, ഗ്യാനേഷ് കുമാറിന്ര്‍റെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് നടന്ന പ്രതിഷേധത്തിലേക്ക് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹനെ അയച്ചിരുന്നു. എന്നാല്‍ ടിവികെ പ്രവര്‍ത്തകരുടെ എണ്ണം കുറവായിരുന്നു.

 രാഹുല്‍ വിജയ് കൂടിക്കാഴ്ചയ്ക്ക് ശേഷവും ദില്ലിയിലെ പ്രതിഷേധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ടിവികെ.

Tags