ഗുജറാത്തില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ചോദ്യം ചെയ്യാനായി കൊണ്ടുപോകവെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഗുജറാത്തിലെ വസാദില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് നാലുവയസുകാരിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ വസാദ് റെയില്‍വേ സ്റ്റേഷനില്‍ രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി സുരേഷ് പാര്‍മര്‍ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപെടുത്തി റെയില്‍ വേ ട്രാക്കില്‍ ഉപേക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ കുഞ്ഞിനെ തട്ടികൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചു.
മണിക്കൂറുകള്‍ക്കകം ബോര്‍സാദ് പോലീസ് പ്രതിയെ പിടികൂടി. ആനന്ദ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ചോദ്യം ചെയ്യാനായി കൊണ്ടുപോകവെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. കത്തികൊണ്ടുളള ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ നടന്ന വെടിവെയ്പ്പില്‍ സുരേഷ് പാര്‍മര്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വിശദീകരണം.
.jpg)

