പശ്ചിമ ബംഗാളില്‍ 12വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
Nov 10, 2026, 06:36 IST
പുലര്‍ച്ചെ ദിനാജ്പൂരില്‍ വെച്ച് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു.
പശ്ചിമ ബംഗാളില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. റായ്ഗഞ്ച് സ്വദേശി ദിലീപ് കുമാറാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ദിനാജ്പൂരില്‍ വെച്ച് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു.
സ്വയരക്ഷയ്ക്കായി പൊലീസ് തിരിച്ചും വെടിയുതിര്‍ത്തതോടെ ഇയാള്‍ കൊല്ലപ്പെട്ടു. സുവേന്ദു അധികാരി സര്‍ക്കാര്‍ അധികാരമേറ്റശേഷം ബംഗാളില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.
.jpg)

