ബെംഗളൂരുവിലെ വിജയാഘോഷത്തിനിടയിലെ അപകടം ഹൃദയഭേദകം', ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി
Jun 5, 2025, 06:42 IST
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
ഐ പി എല്‍ ചാമ്പ്യന്‍മാരായ ആര്‍ സി ബിയുടെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബെംഗളൂരുവിലെ അപകടം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
tRootC1469263">
അതേസമയം ബെംഗളൂരു ദുരന്തത്തില്‍ മരണസംഖ്യ ഉയരുമോയെന്ന ആശങ്കയിലാണ് ഏവരും. ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെയുള്ളവരുണ്ട്. അമ്പതിലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.
.jpg)


