10 വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; ഇൻഡോറില്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്ന് അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
വിവാഹം കഴിഞ്ഞ് പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞിനെയാണ് ഈ കുടുംബത്തിന് നഷ്ടമായത്
ഇൻഡോറില്‍ കുടിവെള്ളത്തില്‍ മാലിന്യം കലർന്നുണ്ടായ രോഗബാധയെത്തുടർന്ന് അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ഭഗീരത്പുരയിലെ സുനില്‍ സാഹു-കിഞ്ചല്‍ ദമ്ബതികളുടെ മകൻ അവ്യാനാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞിനെയാണ് ഈ കുടുംബത്തിന് നഷ്ടമായത്.
tRootC1469263">കടയില്‍ നിന്നും വാങ്ങിയ പാക്കറ്റ് പാലില്‍ പൈപ്പ് വെള്ളം കലർത്തിയാണ് നല്‍കിയിരുന്നത്. പൈപ്പ് വെള്ളം ഫില്‍റ്റർ ചെയ്ത് ശുദ്ധീകരിച്ചാണ് ഉപയോഗിച്ചിരുന്നതെന്ന് പിതാവ് സുനില്‍ സാഹു പറഞ്ഞു.രണ്ടു ദിവസം മുൻപ് പനിയും വയറിളക്കവും ബാധിച്ച കുഞ്ഞ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300ഓളം പേരെയാണ് രോഗം ബാധിച്ചത്.
സംഭവത്തില്‍ രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യമെന്ന് വിലയിരുത്തിയ യാദവ് സര്‍ക്കാര്‍ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും ഇരയായവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും വ്യക്തമാക്കി
.jpg)


