'തായ് മാമൻ തങ്കമോതിരം'; പദ്ധതിക്ക് ഇന്ന് തുടക്കം

D

സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക

 

മധുര: മിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉദ്‌ഘോടനം.കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്‌, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്.

സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ചെന്നൈയിൽ നിന്ന് മധുര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി വിജയ്, റോഡ് മാർഗം രാജാജി ഗവ. ആശുപത്രിയിൽ എത്തും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്ത ആധാർ കാർഡും തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. പദ്ധതി തുടങ്ങിയ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, അവർ ജനിക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്ന് തന്നെ സ്വർണ മോതിരം നൽകും.

Tags