അധ്യാപകര്‍ക്ക് 'ടെറ്റ്' നിര്‍ബന്ധം; യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ സ്കൂള്‍ അധ്യാപകർക്ക് അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കൊണ്ട് ഉത്തരവിട്ടു.2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധിക്കെതിരെ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകളും അധ്യാപക സംഘടനകളും നല്‍കിയ 45ഓളം പുനഃപരിശോധനാ ഹർജികള്‍ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക തീരുമാനം. എന്നാല്‍, നിലവിലെ അധ്യാപകർക്ക് അല്പം ആശ്വാസം നല്‍കിക്കൊണ്ട് പരീക്ഷ പാസാകാനുള്ള കാലാവധി രണ്ട് വർഷത്തില്‍ നിന്നും മൂന്ന് വർഷമായി കോടതി ഉയർത്തിയിട്ടുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിള്‍ 142 പ്രകാരമുള്ള സവിശേഷ അധികാരങ്ങള്‍ ഉപയോഗിച്ചാണ് സുപ്രീം കോടതി സ്കൂള്‍ അധ്യാപകർക്ക് ടെറ്റ് യോഗ്യത നിർബന്ധമാക്കിയത്. പുതിയ ഉത്തരവ് പ്രകാരം സർവീസില്‍ വിരമിക്കാൻ അഞ്ച് വർഷത്തില്‍ കൂടുതല്‍ ബാക്കിയുള്ള എല്ലാ അധ്യാപകരും മൂന്ന് വർഷത്തിനുള്ളില്‍ ഈ യോഗ്യതാ പരീക്ഷ വിജയിക്കണം. നിശ്ചിത സമയത്തിനകം പരീക്ഷ പാസാകാത്തവർക്ക് സർവീസില്‍ തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

