പ്രധാനമന്ത്രി മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മുടക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് സൂചന

modi
modi

കാലാവസ്ഥ അനുകൂലമല്ലാതെ വന്നതോടെ പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് പഹല്‍ഗാമില്‍ ഭീകരക്രമണം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മുടക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് സൂചന.ഏപ്രില്‍ 19ന് കത്ര-ശ്രീനഗര്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ എത്തേണ്ടതായിരുന്നുവെന്നും ഈ ചടങ്ങ് മുടക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്നുമാണ് വിവരം. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാതെ വന്നതോടെ പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് പഹല്‍ഗാമില്‍ ഭീകരക്രമണം നടത്തിയത്.

tRootC1469263">

ഭീകരാക്രമണത്തെ സംബന്ധിച്ച് നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഭീകരര്‍ സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന് ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു തെളിവും ലഭിക്കാതെ വന്നതോടെ പരിശോധന പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയത്.

Tags