ഭീകരാക്രമണം; ജമ്മുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
May 10, 2025, 07:51 IST
രജൗരി നഗരത്തിലുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയില്‍ വെച്ചാണ് ഉദ്യോഗസ്ഥന്‍ മരിച്ചത്. രജൗരി നഗരത്തിലുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
tRootC1469263">അതേസമയം, ജമ്മുകശ്മീര്‍ അടക്കം അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാകിസ്ഥാന്റെ രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ എട്ട് പാക് നഗരങ്ങളിലേക്ക് തിരിച്ചടിച്ച് ഇന്ത്യ. ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
.jpg)


