ജമ്മു കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: മൂന്ന് ജവാന്മാർക്ക് പരിക്ക്

Terrorist attack on CRPF camp in Jammu and Kashmir: Three jawans injured

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ ഭീകരർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ശക്തമായി തിരിച്ചടിച്ചു. ഉടനടി ക്വിക് റിയാക്ഷൻ ടീമുകൾ (QRT) സ്ഥലത്തെത്തുകയും ചെയ്തു.

ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശം പൂർണ്ണമായും വളഞ്ഞ സുരക്ഷാ സേന ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. പരിക്കേറ്റ ജവാന്മാരെ കൂടുതൽ ചികിത്സയ്ക്കായി അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സി.ആർ.പി.എഫ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Tags