ജമ്മു-കശ്മീരിൽ 83 ശതമാനം തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞു ; കരസേനാ മേധാവി


ന്യൂഡൽഹി: ജമ്മു-കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞതായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. തീവ്രവാദ പ്രവർത്തനങ്ങളിൽ 83 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിലും കുറവു വന്നിട്ടുണ്ട്. ഈ വർഷം ജമ്മു-കശ്മീരിൽ തീവ്രവാദത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ റെക്കോർഡ് ഇടിവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. -
15 വർഷത്തിനിടെ ആദ്യമായി, പ്രാദേശിക തീവ്രവാദികളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു. ജമ്മു- കശ്മീരിൽ നിലവിൽ സജീവമായ പ്രാദേശിക തീവ്രവാദികളുടെ എണ്ണം 10 ൽ താഴെയായതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. -
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ് എന്നിവരുൾപ്പെടെയുള്ളവർ ഹോട്ടൽ താജ് പാലസിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കും.