പഹല്‍ഗാമില്‍ ഭീകരാക്രമണം ; ഭീകരര്‍ ഉപയോഗിച്ച ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയില്‍

nia

ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യം ചിത്രീകരിക്കാനുമാണ് ഭീകരര്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ചത്.

പഹല്‍ഗാമില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ചൈനീസ് ബന്ധമുണ്ടെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ആക്രമണ സ്ഥലത്തു നിന്ന് കണ്ടെടുത്ത ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ ചൈനയില്‍ നിന്നാണ് ആക്ടിവേറ്റ് ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തി. ഇതോടെ ക്യാമറ ആരാണ് വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും എങ്ങനെ അക്രമികളുടെ കൈയ്യിലെത്തിയെന്നുമടക്കമുള്ള വിവരങ്ങള്‍ തേടി ജമ്മു പ്രത്യേക എന്‍ഐഎ കോടതി ചൈനയ്ക്ക് ലെറ്റര്‍ റോഗേറ്ററി അയച്ചു.

tRootC1469263">

2025 ഏപ്രിലില്‍ പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യം ചിത്രീകരിക്കാനുമാണ് ഭീകരര്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ചത്. നിര്‍മ്മാതാക്കളില്‍ ചൈനയിലെ എഇ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന വിതരണക്കാര്‍ക്കാണ് ക്യാമറ കൈമാറിയിരിക്കുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. 2025 ജനുവരി 30ന് ചൈനയിലെ ഡോംഗുവാനില്‍വെച്ചാണ് ഇത് ആക്ടിവേറ്റ് ചെയ്തതെന്ന വിവരമാണ് അന്വേഷണത്തെ ചൈനയിലേക്കെത്തിച്ചത്.
 

Tags