ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം; രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

v

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കെലം പ്രദേശത്തെ ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യവേ ഇരുവര്‍ക്കും നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍  രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.ഛത്തീസ്ഗഡില്‍ നിന്നുള്ള  ഇഷ്ടികച്ചൂളയിലെ തൊഴിലാളികളായ ദീപക്, ഭൂപീന്ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കെലം പ്രദേശത്തെ ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യവേ ഇരുവര്‍ക്കും നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ ദീപക് കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ഭൂപീന്ദര്‍ മരിച്ചത്. ഇരുവരും ഛത്തീസ്ഗഡിലെ ബിലാസ്പൂർ നിവാസികളാണ്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന സംഭവസ്ഥലത്തെത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. പ്രദേശം വളഞ്ഞ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

Tags