തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവകാശത്തര്‍ക്കത്തില്‍ താല്‍ക്കാലിക പരിഹാരം; ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേക പേരും ചിഹ്നവും അനുവദിച്ചു

Temporary solution to the rights dispute within the Trinamool Congress party; separate name and symbol granted to both factions

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട  അവകാശത്തര്‍ക്കത്തിന് താത്കാലിക ആശ്വാസമായി. പാർട്ടിയിലെ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേകം പേരും ചിഹ്നവും അനുവദിച്ചു. മമത ബാനര്‍ജിയുടെ വിഭാഗത്തിന് 'മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. 'ഫുട്‌ബോള്‍ കളിക്കാര'നാണ് തെരഞ്ഞെടുപ്പ് ചിഹ്നം. അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത ടിഎംസി വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്നാണ് പേര്. 'കവര്‍' ആണ് ചിഹ്നം.

 പശ്ചിമബംഗാള്‍, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും, പുല്ലും പൂവും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.

Tags