മസിനഗുഡിയിൽ ക്ഷേത്ര പൂജാരിയെ കാട്ടാന കൊലപ്പെടുത്തി

Temple priest killed by wild elephant in Masinagudi

 ഗൂഡല്ലൂർ: ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജാരിയെ കാട്ടാന കൊലപ്പെടുത്തി.

മസിനഗുഡി കൽക്കോരിക്ക് സമീപം സ്ഥിതി ചെയ്യുന്ന സിദ്ധബാബാജി ക്ഷേത്രത്തിലെ പൂജാരിയായ സിദ്ധന്റെ മകൻ രാജപ്പൻ (40) ആണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മൃതദേഹം ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

Tags