സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് നടന്‍ ബാലയ്യയ്ക്ക് പരിക്ക്

d

പേശികള്‍ക്ക് ക്ഷതമേറ്റതായി പരിശോധനയില്‍ സ്ഥിരീകരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ(ബാലയ്യ)യ്ക്ക് പരിക്ക്. സംഘട്ടനം ചെയ്യുന്നതിനിടെ കാലുതെറ്റി വീണാണ് ബാലകൃഷ്ണയ്ക്ക് പരിക്കേറ്റത്. നടന്‍ മഞ്ചു മനോജും ബാലകൃഷ്ണയും പങ്കെടുത്ത സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

പേശികള്‍ക്ക് ക്ഷതമേറ്റതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയ നടത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Tags