ടെലഗ്രാം ഗ്രൂപ്പിൽ അംഗമായി ; ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ് ലിം എൻജിനീയറിങ് വിദ്യാർഥിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
മുംബൈ: ടെലഗ്രാം ഗ്രൂപ്പിൽ അംഗമായതിന്റെ പേരിൽ പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ് ലിം എൻജിനീയറിങ് വിദ്യാർഥിയെ മഹാരാഷ്ട്ര എടിഎസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും കുറ്റം സമ്മതിക്കാൻ മഹാരാഷ്ട്ര എടിഎസ് നിർബന്ധിച്ചതായും അറസ്റ്റിലായ വിദ്യാർഥി അയാൻ ഷെയ്ഖ് കോടതിയെ അറിയിച്ചു. 'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല, അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരായ കുറ്റങ്ങൾ സമ്മതിക്കാൻ നിർബന്ധിക്കുകയാണ്' അയാൻ ഷെയ്ഖ് കോടതിയെ അറിയിച്ചു. അറസ്റ്റിലായ അയാൻ ഷെയ്ഖിനെ എടിഎസിന്റെ പ്രാഥമിക കസ്റ്റഡി പൂർത്തിയായതിനെ തുടർന്നാണ് പ്രത്യേക കോടതിയിൽ ഹാജരാക്കിയത്.
tRootC1469263">കൂടുതൽ റിമാന്റ് വേണമെന്ന എടിഎസിന്റെ അപേക്ഷയെ ഷെയ്ഖിന്റെ അഭിഭാഷകൻ എതിർത്തു. പ്രതിഭാഗം അഭിഭാഷകൻ ഇബ്രാഹിം ഹർബത്ത് തന്റെ കക്ഷിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വാദിച്ചു. ഒരു ടെലിഗ്രാം ഗ്രൂപ്പിലെ അംഗമാകുന്നത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അടിസ്ഥാനമല്ലെന്ന് അദ്ദേഹം വാദിച്ചു.
അതേസമയം, വിപുലമായ ഒരു ഡിജിറ്റൽ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് വാദിച്ച പ്രോസിക്യൂഷൻ മാർച്ച് 12 വരെ പ്രതിയെ കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. അയാനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും, അയാന്റെ എട്ട് പ്രത്യേക ഇ-മെയിൽ ഐഡികളും ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇതുവരെ പൂർണ്ണമായി പരിശോധിച്ചിട്ടില്ലെന്നും എടിഎസ് വാദിച്ചു.
നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കം പ്രചരിക്കുന്ന 'ഇസ്‌ലാമിക് പൊളിറ്റിക്‌സ്' എന്ന ടെലിഗ്രാം ചാനലിലെ അയാൻ ഷെയ്ഖിന്റെ പ്രവർത്തനത്തെ അന്വേഷണ ഉദ്യോഗസ്ഥർ പ്രത്യേകം എടുത്തുകാണിച്ചു. എടിഎസിന്റെ അഭിപ്രായത്തിൽ, അയാൻ നിരവധി മാസങ്ങളായി ടെലഗ്രാം ഗ്രൂപ്പിൽ സജീവമായിരുന്നു എന്നും 'ദേശവിരുദ്ധ' സംവാദങ്ങളിൽ പങ്കെടുത്തു എന്നും എടിഎസ് ആരോപിച്ചു.
ടെലഗ്രാം ഗ്രൂപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു എന്നും അതിർത്തിക്കപ്പുറത്തുള്ള അനുഭാവികൾ എന്ന് ആരോപിക്കപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നു എന്നും എടിഎസ് ആരോപിച്ചു. ജെയ്ഷെ മുഹമ്മദിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ ഗ്രൂപ്പിൽ പങ്കിട്ടിട്ടുണ്ടെന്നും അയാൻ ഷെയ്ഖ് അത്തരം പോസ്റ്റുകൾ 'ലൈക്ക്' ചെയ്യുകയും മറ്റ് അംഗങ്ങളെ ടാഗ് ചെയ്യുകയും ചെയ്തതിനാൽ ഉള്ളടക്കം വായിക്കാൻ അവരെ പ്രേരിപ്പിച്ചുവെന്നും ഏജൻസി ആരോപിച്ചു .
.jpg)


