തെലങ്കാനയിൽ പ്രഭാത നടത്തത്തിനിറങ്ങിയ സിപിഎം നേതാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

murder
murder

ഹൈദരാബാദ്: തെലങ്കാനയിൽ പ്രഭാത നടത്തത്തിനിറങ്ങിയ സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമിനേനി രാമറാവുവാണ് കൊല്ലപ്പെട്ടത്. അജ്ഞാതരുടെ വെട്ടേറ്റാണ് സിപിഎം നേതാവ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിന്തകാനി മണ്ഡലത്തിലുള്ള പത്തർലപാടു ഗ്രാമത്തിലാണ് സംഭവം.

tRootC1469263">

പ്രഭാത നടത്തത്തിന് ഇറങ്ങിയ രാമറാവുവിനെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖമ്മം പൊലീസ കമ്മീഷണർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Tags