തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തില്‍ ട്രക്കിടിച്ച് അപകടം ; സുരക്ഷാ സംഘത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്

thejaswi yadav
thejaswi yadav

അപകടം നടക്കുമ്പോള്‍ പൈലറ്റ് വാഹനത്തിന് വെറും അഞ്ചടി അപ്പുറത്തായിരുന്നു തേജസ്വി യാദവ് നിന്നിരുന്നത്.

ഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവും ആര്‍ജെഡി യുവനേതാവുമായ തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തില്‍ ട്രക്കിടിച്ച് അപകടം. പൈലറ്റ് വാഹനത്തിലാണ് ട്രക്ക് ഇടിച്ചത്. അപകടത്തില്‍ തേജസ്വിയുടെ സൂരക്ഷാ സംഘത്തിലെ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.

ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗോരാള്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ഒരു കടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയതായിരുന്നു തേജസ്വിയും സംഘവും. ഇതിനിടെ നിയന്ത്രണം വിട്ടുവന്ന ഒരു ട്രക്ക് അമിതവേഗത്തില്‍ തേജസ്വിയുടെ പൈലറ്റ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

tRootC1469263">

അപകടം നടക്കുമ്പോള്‍ പൈലറ്റ് വാഹനത്തിന് വെറും അഞ്ചടി അപ്പുറത്തായിരുന്നു തേജസ്വി യാദവ് നിന്നിരുന്നത്. എന്നാല്‍ പരിക്കുകളൊന്നും ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. വാഹനം കുറച്ച് മുന്നോട്ട് എടുത്തിരുന്നെങ്കില്‍ വലിയ അപകടം സംഭവിച്ചേനെ എന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ സൂരക്ഷാസേന അംഗങ്ങളെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍തന്നെ സമീപത്തെ സ്റ്റേഷനില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags