ആർമിയിൽ ടെക്‌നിക്കൽ ഓഫീസർ നിയമനം
Jan 14, 2026, 18:00 IST
ഇന്ത്യൻ ആർമിയിലെ ടെക്‌നിക്കൽ വിഭാഗങ്ങളിലേക്കുള്ള 67-ാമത് ഷോർട്ട് സർവീസ് കമ്മിഷൻ റിക്രൂട്ട്‌മെന്റിന് എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 381 ഒഴിവുണ്ട് (പുരുഷൻ-350, വനിത-31) അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഒക്ടോബറിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലെഫ്റ്റനന്റ് പദവിയിൽ നിയമനം നൽകും.
tRootC1469263">പുരുഷന്മാർക്ക് ഫെബ്രുവരി അഞ്ചുവരെയും (ഉച്ച കഴിഞ്ഞ് മൂന്നുമണിവരെ) വനിതകൾക്ക് നാലുവരെ യും (ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ) ഓൺലൈനായി അപേക്ഷിക്കാം. സർവീസിലിരിക്കേ മരിച്ച സൈനികരുടെ വിധവകൾക്കുള്ള ഒഴിവിലേക്ക് തപാൽ മുഖേന അപേക്ഷിക്കണം. ഫെബ്രുവരി 19 ആണ് ഇതിന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിവരങ്ങൾക്ക്: www.joinindianarmy.nic.in
.jpg)


