ആർഎസ്എസിന്റെ റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകർക്ക് സസ്പെൻഷൻ

x

സസ്‌പെൻഷൻ നേരിടുന്ന ജീവനക്കാർക്ക് ഉപജീവനബത്ത ലഭിക്കുമെങ്കിലും അനുമതിയില്ലാതെ ആസ്ഥാനം വിട്ടുപോകാൻ കഴിയില്ല.

യാദ്ഗിർ: ആർഎസ്എസിന്റെ റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകർക്ക് സസ്പെൻഷൻ. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. ഹുണസഗിയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപകനായ ഗുരുരാജ് ജോഷി, സുരപൂർ താലൂക്കിലെ കുപ്പിയിലുള്ള ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ പ്രധാന അധ്യാപകനായ അണ്ണാ സാഹിബ് ദേശ്മുഖ് എന്നിവർക്കെതിരെയാണ് യാദ്ഗിർ സ്കൂൾ വിദ്യാഭ്യാസ ഉപഡയറക്ടർ ചന്നബസപ്പ മുധോൾ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത്തരം പരിപാടികളിലെ പങ്കാളിത്തത്തിൽ സർക്കാർ ചട്ടങ്ങൾ മറികടന്നതിനാണ് നടപടി.കർണാടക സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടങ്ങൾ-2021 ലെ വ്യവസ്ഥകളുടെ പ്രാഥമിക ലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് അധികൃതർ വിലയിരുത്തിയിട്ടുള്ളത്.

സസ്‌പെൻഷൻ നേരിടുന്ന ജീവനക്കാർക്ക് ഉപജീവനബത്ത ലഭിക്കുമെങ്കിലും അനുമതിയില്ലാതെ ആസ്ഥാനം വിട്ടുപോകാൻ കഴിയില്ല. സമാനമായ രീതിയിൽ ഹുണസഗിയിൽ നടന്ന റൂട്ട് മാർച്ചിൽ അണ്ണാ സാഹിബ് ദേശ്മുഖ് പങ്കെടുത്തതിനെതിരെയും ജുമണ്ണ ഗുഡിമാണി വിവരസാങ്കേതികവിദ്യ, ഗ്രാമവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ദേശ്മുഖും ഇത് പ്രവൃത്തിസമയത്തിന് പുറത്തുള്ള സാംസ്കാരിക പരിപാടിയാണെന്ന വിശദീകരണമാണ് നൽകിയത്. എന്നാൽ വകുപ്പ് ഈ വാദവും നിരസിച്ച് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Tags