നികുതി പരിഷ്‌കരണം; ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയും
ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുക്കും.
ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍ ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുക്കും.
tRootC1469263">നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകള്‍ക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അവതരിപ്പിച്ചത്. നിരവധി ഉല്‍പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. സിമന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, ചെറിയ കാറുകള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. കൂടാതെ വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി ഒഴിവാക്കുന്നതിലും ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുക്കും. ഈ ദീപാവലിക്ക് മുന്‍പ് നിര്‍ദേശം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
.jpg)


