കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കി, ഇനി ശമ്പളം കൂട്ടേണ്ടത് കമ്പനികള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി

There are no central government restrictions on foreign travel; Prime Minister Narendra Modi responds to fake news

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കമ്പനികള്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ ലഭിച്ചിട്ടും പല കമ്പനികളും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയും പുതിയ തൊഴിലവസരങ്ങളും നല്‍കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് ആവശ്യമായ നികുതി ഇളവുകള്‍ നല്‍കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് മാറേണ്ടതുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കമ്പനികള്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ന്യൂഡല്‍ഹിയില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ  വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി സര്‍ക്കാര്‍ കുറച്ചതും വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കിയതും മോദി ഓര്‍മിപ്പിച്ചു

'12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കി. എന്നാല്‍ നിങ്ങള്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചോ? അവരുടെ ശമ്പളം കൂട്ടിയോ? ഇല്ല. എല്ലായ്പ്പോഴും നിങ്ങളുടെ നിലപാട് ഇങ്ങനെയാണ് ' മോദി കുറ്റപ്പെടുത്തി. സാമ്പത്തിക വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ പോരെന്നും കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags