ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനുള്ള നടപടിക്കൊരുങ്ങി തമിഴ്‌നാട്

Tamil Nadu prepares to ban sale of lighters
Tamil Nadu prepares to ban sale of lighters

പണ്ട് വീടുകളിൽ ഉപയോഗിച്ചിരുന്ന  തീപ്പെട്ടിക്ക്  പകരം പലരും ഇന്ന് ഉപയോ​ഗിക്കുന്നത് ലൈറ്ററുകളാണ്. ഇത് തീപ്പെട്ടി വ്യവസായത്തെ ചില്ലറയൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് തമിഴ്‌നാട് സർക്കാർ. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് നടപടി. തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു.

tRootC1469263">

ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ലൈറ്ററുകൾ വ്യാപകമായി ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ, തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും ഇവ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരമശിവം പറഞ്ഞു.

എല്ലാവരും ലൈറ്ററുകൾ ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ തീപ്പെട്ടി വിൽപ്പനയെ അത് കാര്യമായി തന്നെ ബാധിച്ചു. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നും പരമശിവം വ്യക്തമാക്കി.

Tags