‘തമിഴ്നാടിന്റെ വികസനവും വളർച്ചയും മാത്രമാണ് തന്റെ ലക്ഷ്യം, ജനത്തിന്റെ പണം മോഷ്ടിക്കാനോ അഴിമതി നടത്താനോ എനിക്കറിയില്ല’: മുഖ്യമന്ത്രി വിജയ്

Chief Minister Vijay appoints his own astrologer as Special Duty Officer

 തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. തമിഴ്നാടിന്റെ വികസനവും വളർച്ചയും മാത്രമാണ് തന്റെ ലക്ഷ്യമെന്നും, സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര സർക്കാരായി തുടരുമെന്നും, ദ്വിഭാഷാ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും വിജയ് സഭയിൽ ആവർത്തിച്ചു.

കേന്ദ്ര സർക്കാരിനോട് ആശയപരമായ വിയോജിപ്പുകളുണ്ടെങ്കിലും എല്ലാ വിഷയങ്ങളിലും കണ്ണടച്ച് എതിർക്കില്ലെന്ന് വ്യക്തമാക്കിയ വിജയ്, തങ്ങളുടെ സർക്കാർ ജനത്തിന്റേതാണെന്നും ആരുടെയും ‘ടീം’ അല്ലെന്നും പറഞ്ഞു. സർക്കാർ രൂപീകരണം ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അനുമതിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം, സിപിഐ പാർട്ടികൾ തങ്ങളുടെ തീരുമാനങ്ങൾ നേരത്തെ വ്യക്തമാക്കിയതാണെന്നും, എന്നിട്ടും ചിലർ അവകാശം ഉന്നയിക്കുന്നത് ശരിയല്ലെന്നും വിജയ് അഭിപ്രായപ്പെട്ടു.

സാധാരണ നടനിൽ നിന്നും തമിഴ് ജനതയുടെ പിന്തുണയോടെയാണ് താൻ ഈ പദവിയിലെത്തിയതെന്ന് വിജയ് ഓർമ്മിപ്പിച്ചു. തന്റേത് സുതാര്യമായ രാഷ്ട്രീയമാണെന്നും, തന്നെ തടയാൻ നേരത്തെ ഒന്നിക്കില്ലെന്ന് കരുതിയവർ പോലും കൈകോർക്കുന്നതായും അദ്ദേഹം പരിഹസിച്ചു. ടാസ്മാക്കിലെ അഴിമതിയെക്കുറിച്ചും പാർട്ടി ഫണ്ടിന്റെ പേരിലുള്ള പിരിവിനെക്കുറിച്ചും പരാമർശിച്ച മുഖ്യമന്ത്രി, ജനങ്ങളുടെ പണം മോഷ്ടിക്കാൻ താനോ തന്റെ മന്ത്രിമാരോ തയ്യാറല്ലെന്ന് കടുപ്പിച്ച് പറഞ്ഞു.

വിജയ്ക്കും മന്ത്രിമാർക്കും ഒന്നും അറിയില്ലെന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ടെണ്ടർ തുക കൃത്രിമമായി ഉയർത്തി അഴിമതി നടത്താനോ, ക്ഷേത്രത്തിലെ പണം വകമാറ്റാനോ, സൗജന്യ ബസ് യാത്രയെ ‘ഓസി യാത്ര’ എന്ന് പരിഹസിക്കാനോ തനിക്ക് അറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ് ജനതയുടെ വിശ്വാസമാണ് തന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

Tags