ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്നാട് ഇപ്പോള്‍ അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുകയാണ് ; ഉദയനിധി സ്റ്റാലിന്‍

udayanidhi
udayanidhi

ചെന്നൈ: ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്നാട് ഇപ്പോള്‍ അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.

വിവാഹിതാരാകാന്‍ പോവുന്ന ദമ്പതിമാര്‍ എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കു തമിഴ് പേരുകളിടണമെന്നും ഒരുപാട് കുട്ടികള്‍ വേണ്ടെന്നും ഉദയനിധി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഉദയനിധി സ്റ്റാലിനും സമാന ആഹ്വാനം നടത്തിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകള്‍ കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഉദയ്‌നിധി സ്റ്റാലിന്റെ പരാമര്‍ശം.

 

Tags