തമിഴ്‌നാട് പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും

result

തമിഴ്‌നാട് പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ (മെയ് 20) രാവിലെ 9:30-ന് പ്രഖ്യാപിക്കും. തമിഴ്‌നാട് ഗവൺമെന്റ് പരീക്ഷാ ഡയറക്ടറേറ്റ് ആണ് ഫലപ്രഖ്യാപനം നടത്തുന്നത്. എട്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത്.

ഫലം എങ്ങനെ അറിയാം?

പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാർക്ക് ഷീറ്റുകൾ പരിശോധിക്കാം.

tnresults.nic.in

dge.tn.gov.in

ഡിജിലോക്കർ, ഉമാംഗ് എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയും ഫലങ്ങൾ ലഭ്യമാകും.

Also Read: എംടെക്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു

ഫലം പരിശോധിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റായ tnresults.nic.in സന്ദർശിക്കുക.

ഹോംപേജിലെ ‘TN SSLC Result 2026’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക.

വിശദാംശങ്ങൾ സമർപ്പിച്ചാൽ ഫലം കാണാം. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ഡിജിലോക്കർ വഴി എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഡിജിലോക്കറിൽ അക്കൗണ്ടുള്ളവർക്ക് ലോഗിൻ ചെയ്ത ശേഷം ‘Education’ വിഭാഗത്തിൽ പോയി ‘Tamil Nadu Class 10 Result 2026’ എന്ന് സെർച്ച് ചെയ്യാം. തുടർന്ന് റോൾ നമ്പർ നൽകി ഡിജിറ്റൽ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി വഴി അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്.

Tags