തമിഴ്നാട്ടിലും ആൻഡമാൻ നിക്കോബാറിലും ശക്തമായ മഴയ്ക്ക് സാധ്യത

  Warning changes again; Heavy rain in six districts today, orange alert

തമിഴ്നാട് : രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം. ശക്തമായ മഴയുള്ള സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Tags