തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്
തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. നാളെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പതിമൂന്നിനാണ് ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിക്കുക. ഇന്നലെ ചേർന്ന ഡിഎംകെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് നിയമസഭാകക്ഷി ഉപ നേതാവ്.
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്ന പ്രതിപക്ഷ ആരോപണത്തിൽ വിശദീകരണവുമായി ടി വികെ രംഗത്തെത്തി. വന്ദേമാതരം ആദ്യം പാടിയത് ഗവർണർ ഓഫീസിൻ്റെ നിർദേശ പ്രകാരമെന്ന് മന്ത്രി ആദവ് അർജുന എക്സിൽ കുറിച്ചു. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തി. ഇനി ഇതുണ്ടാകില്ലെന്നുo തമിഴ് തായ് വായ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന അറിയിച്ചു. ബിജെപിയെ സന്തോഷിപ്പിയ്ക്കാനാണ് ടിവികെ ഇത് ചെയ്തതെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു.
.jpg)

