തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം: മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

death
death

രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ബിദര്‍കാട് ചന്തക്കുന്ന് സ്വദേശി ജോയ് ആന്റണിയാണ് മരിച്ചത്. ഗൂഡല്ലൂര്‍ പോയി ജോയ് വീട്ടിലേക്ക് തിരികെ മടങ്ങവെ വഴിയില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹം പന്തല്ലൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

tRootC1469263">

സ്ഥിരമായി ഈ മേഖലയിലുണ്ടാകാറുളള കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാവിലെയോടു കൂടി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം. ജോയ് ആന്റണിയുടെ വയറ്റിലാണ് ആനയുടെ കുത്തേറ്റത്. തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

ബിദര്‍കാട് നീലഗിരി വനമേഖലയോട് അടുത്തുകിടക്കുന്ന സ്ഥലമാണ്. നിരവധി ആനത്താരകളും പ്രദേശത്തുണ്ട്. രാത്രികളില്‍ സ്ഥിരമായി ആനകളുടെ സാന്നിദ്ധ്യം ഈ മേഖലയിലുണ്ട്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷമാണ് ബിദര്‍കാട് കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags