തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
നവംബര്‍ 1 തമിഴ്നാട് ദിനമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായി മന്ത്രി ആധവ് അര്‍ജുന. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ട ദിനമായ നവംബര്‍ 1 തമിഴ്നാട് ദിനമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തമിഴിന് മുന്‍ഗണന നല്കുന്ന തരത്തില്‍ സംസ്ഥാനത്തിനായി ഒരു പ്രത്യേക പതാക രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡി എം കെയും ബി.ജെ.പിയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. മദ്രാസ് സംസ്ഥാനത്തിന്റെ പേര് 'തമിഴ്നാട്' എന്ന് മാറ്റാനുള്ള ചരിത്രപരമായ പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാര്‍ത്ഥ തമിഴ്നാട് ദിനമായി ആചരിക്കേണ്ടതെന്ന് ഡി.എം.കെ പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്തിനായി പ്രത്യേക പതാക തയ്യാറാക്കാനുള്ള നീക്കം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി ആരോപിച്ചു.
.jpg)

