ബില്ലുകൾ വൈകിപ്പിച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമ വിരുദ്ധം ; സുപ്രീം കോടതി

suprem court
suprem court

ഡൽഹി: തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ വൈകിപ്പിച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പത്ത് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

tRootC1469263">

സംസ്ഥാന നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ വിസമ്മതിച്ചതിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഗവർണറുടെ നിഷ്‌ക്രിയത്വത്തെയും ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസത്തെയും കുറിച്ച് ബെഞ്ച് പരാമർശിച്ചു.

Tags