സിജെപിയും ഇടതുപാര്‍ട്ടികളും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാര്‍ഥികളെ വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍; വിവാദമായതോടെ പിൻവലിച്ചു
ചെന്നൈ: സിജെപിയും ഇടതുപാര്‍ട്ടികളും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കണമെന്ന ഉത്തരവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ ഉത്തരവ് വിവാദമായതിന് തൊട്ടുപിന്നാലെ വിജയ് സര്‍ക്കാര്‍ നടപടി പിന്‍വലിച്ചു. ഇടതുപക്ഷ സംഘടനകളും തമിഴ്നാട് കോക്രോച്ച് ജനതപാര്‍ട്ടിയും നടത്തുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെയും യുവാക്കളെയും വിലക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാന്നായിരുന്നു ഉത്തരവ്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും പൊലീസിനും ജില്ലാഭരണകൂടത്തിനുമുള്ള നിര്‍ദേശം കമ്മീഷണര്‍ ഓഫ് കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. ഓഗസ്റ്റ് പതിനാലിന് സര്‍ക്കാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വിവിധ കോണുകൡ നിന്ന് പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണ് ഈ ഉത്തരവെന്ന് സിജെപി ദേശീയ കണ്‍വീനല്‍ സൗരവ് ദാസ് പറഞ്ഞു. എന്നാല്‍ വിവാദ ഉത്തരവിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. അനാവശ്യ സമരങ്ങളുടെ ഏജന്റുമാരാണ് സിജെപിയും ഇടതുപക്ഷസംഘടനകളുമെന്ന് ബിജെപി നേതാവ് വിനോജ് പി സെല്‍വം പറഞ്ഞു. പഠനത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടപ്പോള്‍ നേതാക്കള്‍ വിദ്യാര്‍ഥികളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

