തിരുപ്പുരങ്കുണ്ട്രം ദീപത്തൂണിൽ ദീപം തെളിയിക്കാത്തതിൽ സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് തമിഴ്‌നാട് സർക്കാർ

Tamil Nadu government apologizes to Supreme Court for not lighting lamp at Thiruppurangundram lighthouse

ന്യൂഡൽഹി: തിരുപ്പുരങ്കുണ്ട്രം മലയിലെ തർക്കവിഷയമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതിൽ തമിഴ്‌നാട് സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞു. ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടം എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗീകാരം നൽകാത്തതാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് മധുര ജില്ലാ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

നവംബർ 20-ന് സുപ്രീം കോടതി ഒറ്റത്തവണ അനുമതി നൽകിയിട്ടും പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. സംഭവത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും സ്വമേധയാ നടപടിയെടുക്കാൻ ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയും, ആവശ്യമെങ്കിൽ ഉചിതമായ ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

Tags