‘ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും ബി.ജെ.പി കനത്ത പരാജയം നേരിടും’ : ഫാറൂഖ് അബ്ദുല്ല

FarooqAbdullah

ശ്രീനഗർ: പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പരാജയം നേരിടാൻ പോവുകയാണെന്ന് നാഷനൽ കോൺഫറൻസ് (എൻ.സി) പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുല്ല. വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധിയാകും ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുക. 2024ലെ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ ബി.ജെ.പിയെ തടഞ്ഞുനിർത്താൻ സാധിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വിജയത്തിലേക്ക് കുതിക്കുകയാണ്. കേരളത്തിൽ കോൺഗ്രസാണ് മുന്നിൽ. തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ ഡി.എം.കെ നയിക്കുന്ന കോൺഗ്രസ് സഖ്യം വിജയിക്കും.

ജമ്മു കശ്മീരിൽ തന്റെ പാർട്ടി ബി.ജെ.പിയെ തടഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ജമ്മു കശ്മീരിലെ ജനങ്ങൾ ബി.ജെ.പി അജണ്ടയെ തള്ളിക്കളഞ്ഞു. നാഷനൽ കോൺഫറൻസ് ഇപ്പോഴും പ്രബല ശക്തിയായി തുടരുന്നു. കശ്മീർ താഴ്വരയിൽ ഒരു തരത്തിലുള്ള മുന്നേറ്റവും നടത്താൻ ബി.ജെ.പിക്ക് സാധിച്ചിട്ടി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags