തമിഴ്നാട്ടിൽ 75,000 രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും
Jun 18, 2026, 16:30 IST
ഗൂഡല്ലൂർ : നിലവിലെ വായ്പ എഴുതിത്തള്ളലിൽ കർഷകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തമിഴ്നാട് സർക്കാർ സഹകരണ ബാങ്കുകൾ വഴി 75,000 രൂപ വരെയെടുത്ത കൃഷി വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചു. എല്ലാ കർഷകരുടെയും വായ്പ പൂർണമായി എഴുതിത്തള്ളണമെന്നാണ് കർഷകരുടെ ആവശ്യം.
ആവശ്യം പൂർണമായി പരിഗണിക്കാത്തതിനാൽ ഈ പ്രഖ്യാപനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. കർഷകരുടെ മുഴുവൻ കാർഷിക വയ്പകളും എഴുതിത്തള്ളണമെന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.
.jpg)

