തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ; ആദ്യമണിക്കൂറിൽ 100 സീറ്റിൽ ലീഡ് പിടിച്ച് വിജയ് യുടെ ടിവികെ

Tamil Nadu Assembly Elections: Vijay's TVK leads in 100 seats in first hour


ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ കളംപിടിച്ച് നടൻ വിജയ് യുടെ ടിവികെ. 234 മണ്ഡലങ്ങളിൽ100 ഇടത്ത് ടിവികെ ലീഡ് ചെയ്യുന്നു.

ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 71സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ഡിഎംകെയുടെ സി. കാശിയാണ് ഇവിടെ അദ്ദേഹത്തിന്റെ എതിരാളി. കൊളത്തൂർ മണ്ഡലത്തിൽ എം.കെ. സ്റ്റാലിനും മുന്നിലാണ്.

ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 81.5 ശതമാനമായിരുന്നു പോളിങ് ശതമാനം. 164 സീറ്റുകളിലാണ് ഡിഎംകെ സഖ്യം മത്സരിക്കുന്നത്. എഐഡിഎംകെ 167 സീറ്റിലും ജനവിധി തേടുന്നു.
 

Tags