തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 9 വരെ മഴ തുടരും
ചെന്നൈ: ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയും ഡിസംബര്‍ ഒന്‍പത് വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പുതുച്ചേരിയ്ക്ക് പുറമെ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധര്‍മപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യും.
tRootC1469263">
വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ ചെന്നൈയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മഴ പെയ്തു. ചെന്നൈയില്‍ മൈലാപ്പൂര്‍, റോയപ്പേട്ട, നുങ്കമ്പാക്കം, ആള്‍വാര്‍പ്പേട്ട, രാജഅണ്ണാമലൈപുരം, അഡയാര്‍, തിരുവാണ്‍മിയൂര്‍, മണലി, റോയപുരം, പുതുവണ്ണാരപ്പേട്ട, എഗ്മോര്‍, മന്ദവേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ മഴ പെയ്തു. കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചെന്നൈയിലെ എന്നൂരിലായിരുന്നു. 15 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. തിരുവണ്ണാമലൈയിലെ ചെട്ട്പ്പെട്ടില്‍ 13-സെന്റീമീറ്ററും, പുതുക്കോട്ടൈ ജില്ലയിലെ തിരുമയം, തിരുവള്ളൂര്‍ ജില്ലയിലെ താമരൈപ്പാക്കം എന്നിവിടങ്ങളില്‍ 12 സെന്റീമീറ്റര്‍ വീതം മഴ ലഭിച്ചു. ഷോളിങ്കനല്ലൂര്‍, മണലി പുതുനഗര്‍, തിരുക്കഴുകുണ്ട്ര്റം, തിരുവാരൂര്‍, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ 11 സെന്റീമീറ്റര്‍ വീതവും മഴ പെയ്തു. ന്യൂനമര്‍ദ്ദം അതേ സ്ഥലത്ത് തുടരുന്നതിനാല്‍ ഇടിമിന്നലോടെ ഒന്‍പതാം തീയതിവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
.jpg)

