തമിഴ് താരം ശിവകാർത്തികേയന്റെ വാഹനം ചെന്നൈയില്‍ അപകടത്തില്‍പ്പെട്ടു
മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഭാഗത്തുനിന്നാണ് തെറ്റുപറ്റിയതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
തമിഴ് താരം ശിവകാർത്തികേയന്റെ വാഹനം ചെന്നൈയില്‍ അപകടത്തില്‍പ്പെട്ടു.ട്രാഫിക് ബ്ലോക്കിനിടയില്‍ താരത്തിന്റെ കാർ മുന്നിലുള്ള വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും സംഭവസ്ഥലത്ത് അരങ്ങേറിയ വാക്കുതർക്കത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
tRootC1469263">തിരക്കേറിയ സമയത്താണ് ശിവകാർത്തികേയൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവരും സ്ഥലത്തുണ്ടായിരുന്നവരും തമ്മില്‍ നടുറോഡില്‍ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ ട്രാഫിക് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഭാഗത്തുനിന്നാണ് തെറ്റുപറ്റിയതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അവർ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിച്ചതായും വിവരമുണ്ട്. പോലീസ് ഇടപെട്ടതോടെ പ്രശ്നം രമ്യമായി പരിഹരിച്ചു.
.jpg)


