ഗുരുതരാവസ്ഥയിലുള്ള ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി വിജയിയോട് സഹായാഭ്യർത്ഥനയുമായി തമിഴ് നടന്‍ മുത്തുകാലൈ
ചെന്നൈ: ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ തമിഴ് നാട് മുഖ്യമന്ത്രി വിജയിയോട് സഹായാഭ്യർത്ഥന നടത്തി പ്രശസ്ത തമിഴ് ഹാസ്യ നടനും സ്റ്റണ്ട് കലാകാരനുമായ മുത്തുകാലൈ. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ മാലതിയെ (47) ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ 17 ദിവസമായി അവര്‍ അബോധാവസ്ഥയിലാണെന്നും കൃത്രിമ ശ്വാസോച്ഛ്വാസത്തിന്റെ പിന്തുണയിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഭാര്യയുടെ സുഖപ്രാപ്തിക്കായി ആവശ്യമായ എല്ലാ അത്യാധുനിക വിദഗ്ധ ചികിത്സയും സഹായവും സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കണമെന്നാണ് നടന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 'മിന്‍സാര കണ്ണ', 'തമിഴന്‍', 'യൂത്ത്', 'ഭഗവതി', 'സുര' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിജയ്ക്കൊപ്പം മുത്തുകാളി അഭിനയിച്ചിട്ടുണ്ട്.
.jpg)

