തഹാവൂര്‍ റാണ കൊച്ചിയില്‍ വന്നത് മുംബൈ സ്‌ഫോടനത്തിന് 10 ദിവസം മുമ്പ് ; ഭാര്യയ്‌ക്കൊപ്പം താമസിച്ചത് മറൈന്‍ ഡ്രൈവില്‍

rana
rana

റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.

മുംബൈ ഭീകരാക്രണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ കൊണ്ടുവരും. മുംബൈ സ്‌ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയില്‍ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എന്‍.ഐ.എ പരിശോധിക്കുന്നത്. റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.

2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചനയില്‍ മുഖ്യപങ്കാളിയാണ് കനേഡിയന്‍ പൗരനായ തഹാവൂര്‍ റാണെയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബര്‍ പതിനാറിനാണ് റാണ കൊച്ചി മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ മുറിയിടുത്തത്. ഭാര്യയ്‌ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലില്‍ അറിയിച്ചിരുന്നത്. 

എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണോ കൊച്ചിയില്‍ വന്നതെന്നാണ് പരിശോധിക്കുന്നത്. ഇവിടെവെച്ച് 13 ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചിട്ടുണ്ട്. ഈ നമ്പറുകള്‍ കണ്ടെത്താന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. കൊച്ചി മാത്രമല്ല ബംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദര്‍ശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള രാജ്യത്തെ മറ്റ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടോ എന്നാണ് പരിശോധിക്കുന്നത്

Tags