ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചു' ; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പരാതി

pandya

ഹാര്‍ദിക് പാണ്ഡ്യ ത്രിവര്‍ണ പതാകെ ശരീരത്തില്‍ പുതച്ചാണ് ആഘോഷത്തില്‍ പങ്കാളിയായത്

പൂനെ : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ ടി20 ലോകകപ്പ് വിജയഘോഷത്തിനിടെ ഹാര്‍ദിക് പാണ്ഡ്യ ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി.താരത്തിനെതിരെ കേസെടുക്കണമെന്ന് കാണിച്ച്‌ അഭിഭാഷകനായ വാജിദ് ഖാനാണ് പരാതി നല്‍കിയത്.

ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനെയാണ് ഇയാള്‍ ഇതിനായി ബുധനാഴ്ച സമീപിച്ചിരിക്കുന്നത്.ഹാര്‍ദിക്കിന്റെ നടപടി ദേശീയ പതാകയെ അവഹേളിക്കുന്നതാണെന്ന് വാജിദ് ഖാന്‍ പരാതിയില്‍ പറയുന്നു. 'താരത്തിന്റെ പ്രവൃത്തി നിയമപ്രകാരം കുറ്റകരമാണ്, ഇതിന്‍മേല്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കണം.

ഹാര്‍ദിക് പാണ്ഡ്യ ത്രിവര്‍ണ പതാകെ ശരീരത്തില്‍ പുതച്ചാണ് ആഘോഷത്തില്‍ പങ്കാളിയായത്. കാമുകി മഹീക ശര്‍മയും ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം വിജയാഘോഷത്തിലുണ്ടായിരുന്നു.ദേശീയ പതാകയുടെ അന്തസ്സ് കാത്തുരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്' പരാതിയിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ.

Tags