വിചിത്ര നീക്കവുമായി സുവേന്ദു സർക്കാർ ; മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ നിർദേശം നൽകി

suvendu

 കൊൽക്കത്ത: അധികാരത്തിലേറിയതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു. 

2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. അതിൽ 47.80 ലക്ഷം ജാതി സർട്ടിഫിക്കറ്റുകൾ മമത സർക്കാർ രൂപീകരിച്ച ദുവാരെ ക്യാമ്പുകൾ വഴിയാണ് നൽകിയതെന്നാണ് പറയുന്നത്. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായിരുന്നു ദുവാരെ ക്യാമ്പ്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാർ 2011ലാണ് പദ്ധതി ആരംഭിച്ചത്.

Tags