സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകം; മൂന്നുപേര്‍ അറസ്റ്റില്‍

d

ആക്രമികള്‍ കോല്‍ക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോള്‍ ബൂത്തില്‍ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകത്തില്‍ മൂന്നുപേർ അറസ്റ്റില്‍ ഉത്തർപ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്.

ആക്രമികള്‍ കോല്‍ക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോള്‍ ബൂത്തില്‍ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കാറിലിരിക്കുകയായിരുന്ന ചന്ദ്രനാഥിനെ വെടിവയ്ക്കുകയായിരുന്നു.

അതേസമയം കൊൽക്കത്ത പശ്ചിമ ബംഗാളിൻ്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.15 വര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് സുവേന്ദു മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 294 അംഗ നിയമസഭയില്‍ 207 സീറ്റ് നേടിയായിരുന്നു ബംഗാളില്‍ ബിജെപിയുടെ വൻ വിജയം. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്.

Tags