ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കും

The party's success in Bengal was due to the consolidation of Hindu votes and the support of tribal communities: Suvendu Adhikari

മമത ബാനര്‍ജിയെ ഭവാനിപൂരില്‍ തോല്‍പിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം

പശ്ചിമബംഗാളില്‍ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ഇന്ന്. കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് വൈകീട്ടാണ് യോഗം. കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രി അമിത് ഷായും ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും ഇന്ന് കൊല്‍ക്കത്തയിലെത്തും.

മമത ബാനര്‍ജിയെ ഭവാനിപൂരില്‍ തോല്‍പിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ഒരു വനിതാ നേതാവടക്കം രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ജനവിധി അട്ടിമറിച്ചതാണെന്ന ആരോപണമുയര്‍ത്തി മമത ബാനര്‍ജി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതെ പ്രതിഷേധം തുടരുകയാണ്. മമതയോട് ഗവര്‍ണര്‍ ആര്‍ എന്‍ രവി സംസാരിച്ചേക്കും.

Tags