ലോക്സഭ സെക്രട്ടറി ജനറലിന്റെ മേശക്കുമേൽ കയറി ചെയറിനെ വളഞ്ഞ എട്ട് എം.പിമാരുടെ സസ്പെൻഷൻ റദ്ദാക്കി
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ നടപടി നേരിട്ട എട്ട് എം.പിമാരുടെ സസ്പെൻഷൻ റദ്ദാക്കി.
ലോക്സഭ സെക്രട്ടറി ജനറലിന്റെ മേശക്കുമേൽ കയറി ചെയറിനെ വളഞ്ഞ കോൺഗ്രസിന്റെ മണികം ടാഗോർ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിങ്, രാജ വാറിങ്, ഗുർജിത് സിങ് ഓജ്‍ല, കിരൺ കുമാർ റെഡ്ഢി, പ്രശാന്ത യാദവ റാവു, സി.പി.എമ്മിന്റെ സൂ വെങ്കിടേശൻ എന്നിരുടെ സസ്പെൻഷനാണ് ചൊവ്വാഴ്ച പിൻവലിച്ചത്.
tRootC1469263">തിങ്കളാഴ്ച സ്പീക്കറുടെ ഓഫിസിൽ നടന്ന സഭാകക്ഷി നേതാക്കളുടെ ചർച്ചയിലുണ്ടായ സമവായത്തെ തുടർന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, സഭക്കകത്ത് നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. ഇതോടെ പാർലമെന്റ് കാര്യ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.
കൊടിക്കുന്നിൽ സുരേഷ് രണ്ടുവരിയില്‍ ഖേദപ്രകടനം നടത്തിയതിൽ പ്രമേയം അവതരിപ്പിക്കാന്‍ ആദ്യം വിസമ്മതിച്ച കിരൺ റിജിജു സഭയുടെ അന്തസ്സ് പരിപാലിക്കുന്നതില്‍ വ്യക്തമായ ഉറപ്പുവേണമെന്ന് ആവശ്യപ്പെട്ടു. ഖേദമറിയിച്ചില്ലേയെന്നും ട്രഷറി ബെഞ്ച് നിർദേശം അടിച്ചേൽപിക്കരുതെന്നും എസ്.പിയുടെ ധര്‍മേന്ദ്രയാദവ് പറഞ്ഞു. ആരും പരസ്പരം കുറ്റപ്പെടുത്തേണ്ടെന്നും ഇരുപക്ഷവും പരസ്പരം ബഹുമാനിക്കണമെന്നും ലക്ഷ്മണരേഖ ലംഘിക്കരുതെന്നും എന്‍.സി.പിയിലെ സുപ്രിയ സുലെ പറഞ്ഞു.
.jpg)


