ജമ്മു കശ്മീരിൽ അതിർത്തിക്കടുത്ത് പാകിസ്ഥാന്റേതെന്ന് സംശയിക്കുന്ന ഡ്രോൺ കണ്ടെടുത്തു

Suspected Pakistani drone found near border in Jammu and Kashmir

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ കൃഷിയിടത്തിൽ നിന്നും പാകിസ്ഥാന്റേതെന്ന് സംശയിക്കുന്ന ഡ്രോൺ കണ്ടെടുത്തു. അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 800 മീറ്റർ അകലെയുള്ള ലാൽഫാംകിമ ബോർഡർ ഔട്ട്പോസ്റ്റിന് സമീപത്ത് ബി.എസ്.എഫ് നടത്തിയ തിരച്ചിലിലാണ് 'ഡി.ജെ.ഐ മാട്രിസ് 300 ആർ.ടി.കെ' (DJI Matrice 300 RTK) എന്ന ഡ്രോൺ കണ്ടെത്തിയത്.

ഡ്രോൺ കണ്ടെടുത്ത സമയത്ത് അതിൽ യാതൊരുവിധ വസ്തുക്കളും ഘടിപ്പിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തിക്കപ്പുറത്ത് സംശയാസ്പദമായ രീതിയിൽ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബി.എസ്.എഫ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയത്. വിശദമായ പരിശോധനയ്ക്കായി ഡ്രോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

Tags